മലപ്പുറം: കൊവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എടവണ്ണ പഞ്ചായത്തിലെ മൂന്ന് വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. എടവണ്ണ ചെമ്പക്കുത്ത്, ചളിപ്പാടം, കുണ്ടുതോട് തുടങ്ങിയ വാർഡുകളിലാണ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് വാർഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയത്. എടവണ്ണ സി.ഐ സിബിന്‍റെ നേതൃത്വത്തിലുള്ള സംഘം ബാരിക്കേഡുകൾ ഉപയോഗിച്ച് വാർഡിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകൾ അടച്ചു. രാത്രികാലങ്ങളിൽ കര്‍ശനമായ പൊലീസ് പെട്രോളിങ് നടത്തുമെന്നും അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ വാർഡുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
എടവണ്ണ പഞ്ചായത്തിലെ വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണാക്കി - containment zone
എടവണ്ണ ചെമ്പക്കുത്ത്, ചളിപ്പാടം, കുണ്ടുതോട് തുടങ്ങിയ വാർഡുകളാണ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്.
![എടവണ്ണ പഞ്ചായത്തിലെ വാർഡുകൾ കണ്ടെയ്‌ൻമെന്‍റ് സോണാക്കി എടവണ്ണ പഞ്ചായത്ത് കണ്ടെയ്‌ൻമെന്‍റ് സോൺ മലപ്പുറം എടവണ്ണ malappuram edavanna containment zone edavanna panchayath](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8615636-201-8615636-1598787034105.jpg?imwidth=3840)