ETV Bharat / state

മലപ്പുറം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ സത്യാഗ്രഹസമരം ആരംഭിച്ചു - യു.ഡി.എഫ്

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

satyagraha  UDF  malappuram  Malappuram DCC  Malappuram IUML  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ  യു.ഡി.എഫ്  മലപ്പുറം ഡി.സി.സി
ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ സത്യാഗ്രഹസമരം ആരംഭിച്ചു
author img

By

Published : Feb 25, 2020, 1:51 PM IST

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തകർക്കുന്ന ഇടതു സർക്കാരിന്‍റെ നിലപാടുകൾക്കെതിരെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങള്‍ സത്യാഗ്രഹസമരം ആരംഭിച്ചു

സർക്കാരിന്‍റെ ട്രഷറി നിയന്ത്രണം കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. ചുരുക്കം ചില ബില്ലുകൾ മാത്രമാണ് മാറി കിട്ടുന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ ഒരു രൂപ പോലും പാസായില്ല. സർക്കാറിന്‍റെ അവികസിത നയം കാരണം ട്രഷറിയിലെ മെയിന്‍റനൻസ് ഗ്രാൻഡ് ഉൾപ്പെടെ കെട്ടിക്കിടക്കുകയാണ് . ഈ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തിയത്. ജില്ലയിലെ പഞ്ചായത്ത്, മുൻസിപ്പൽ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാരും ജനപ്രതിനിധികളും സമരത്തെ അഭിവാദ്യം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് വി.വി പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണൻ തുടങ്ങയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.