ETV Bharat / state

കൊവിഡിന്‍റെ പേരില്‍ വഴിയോര കച്ചവടക്കാരെ തടഞ്ഞ് വന്‍കിട വ്യാപാരികള്‍ - edakkara

വഴിയോര കച്ചവടക്കാര്‍ വില്‍ക്കുന്ന വിലയുടെ രണ്ടും മൂന്നും ഇരട്ടി വിലയാണ് ടൗണിലെ വ്യാപാരികള്‍ ഈടാക്കിയിരുന്നത്

കൊവിഡ്  വഴിയോര കച്ചവടം  എടക്കര  മലപ്പുറം  വ്യാപാരി വ്യവസായി ഏകോപന സമിതി  road vendors  edakkara
വഴിയോര കച്ചവടക്കാരേ തടഞ്ഞു എടക്കരയിലെ വ്യാപാരികൾ
author img

By

Published : Jun 20, 2020, 9:34 PM IST

മലപ്പുറം: കൊവിഡിന്‍റെ പേരില്‍ വഴിയോര കച്ചവടക്കാരെ തടഞ്ഞ് എടക്കരയിലെ വ്യാപാരികൾ. വഴിയോരത്ത് പുതപ്പ് വില്‍ക്കാനെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ വ്യാപാരികള്‍ തടഞ്ഞു. എടക്കര ടൗണിലാണ് സംഭവം. കോഴിക്കോട് നിന്നെത്തിയ രണ്ടുപേര്‍ വ്യാഴാഴ്ച വൈകിട്ടാണ് എടക്കര ടൗണില്‍ പുതപ്പ് വില്‍ക്കാനെത്തിയത്. വില്‍പന നടന്നുകൊണ്ടിരിക്കെയായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്‍റ് അനില്‍ ലൈലാക്കിന്‍റെ നേതത്വത്തില്‍ സംഘം എത്തിയത്. കൊവിഡ് പശ്ചാതലത്തില്‍ ദുരിതം നേരിടുന്ന വ്യാപാരികളുടെ വയറ്റത്തടിക്കുന്നതാണ് ഇവരുടെ നടപടിയെന്ന് പറഞ്ഞായിരുന്നു വില്‍പന തടഞ്ഞത്.

വഴിയോര കച്ചവടക്കാരേ തടഞ്ഞു എടക്കരയിലെ വ്യാപാരികൾ

വിവരമറിഞ്ഞ് എടക്കര പൊലിസ് സ്ഥലത്തെത്തി വില്‍പന നിര്‍ത്തിവെക്കാന്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഇവര്‍ വില്‍പന നടത്തിയിരുന്ന വിലയുടെ രണ്ടും മൂന്നും ഇരട്ടി വിലക്കായിരുന്നു ഇതേ പുതപ്പിന് ടൗണിലെ വ്യാപാരികള്‍ ഈടാക്കിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.