മലപ്പുറം: ആഫ്രിക്കൻ സഫാരി കൈറ്റ് റിലേ 2020ൽ പങ്കെടുക്കാനായി വൺ ഇന്ത്യ കൈറ്റ് ടീം ടുണീഷ്യയിലെക്ക് പുറപ്പെട്ടു. നവംബർ ഒന്നു മുതൽ ആറു വരെയാണ് ടുണീഷ്യയിൽ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ നടക്കുന്നത്. മലപ്പുറം സ്വദേശി ഷാഹിർ മണ്ണിലിന്‍റെ നേതൃത്വത്തിലുള്ള ടീമാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
നാല് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ പരമ്പരാഗത പട്ടങ്ങൾ മോഡേൺ പട്ടങ്ങൾ എന്നീ ഭാഗങ്ങളിലാണ് ടീം മത്സരിക്കുന്നത്. തുർക്കി, അൾജീരിയ, ഖത്തർ, മൊറോക്കോ, ജപ്പാൻ തുടങ്ങി 12 രാജ്യങ്ങളിൽ നിന്നുമുള്ള ടീമുകൾ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കും. ഇന്‍റർനാഷണൽ കൈറ്റ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ടുണീഷ്യൻ യൂത്ത് ആൻഡ് സ്പോർട്സ് മിനിസ്ട്രി ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യമായിട്ടാണ് കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ടുണീഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ടീം യാത്രയാകുന്നത്.