മലപ്പുറം:കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന് തിരുവാലിയിൽ തുടക്കമായി. സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.മുഹമ്മദ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വേലായുധൻ വള്ളിക്കുന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ എൻ.കണ്ണൻ, കെ.എസ് കെ.ടി.യു സംസ്ഥാന ഭാരവാഹികളായ സി.റ്റികൃഷ്ണൻ, ചിന്നുക്കുട്ടി, കോമളകുമാരി എന്നിവർ സംസാരിച്ചു.
ഞായറാഴ്ച സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ജില്ലാ കമ്മറ്റിയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് സംഘടനയുടെ ജില്ലയിലെ ശക്തി തെളിയിച്ചുള്ള പ്രകടനവും നടത്തും. തിരുവാലിയിൽ പ്രത്യേകം സജ്ജമാക്കിയ വിശ്വനാഥൻ മാസ്റ്റർ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ശശിധരൻ, പി.വി.അൻവർ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ സജേഷ്, മുൻ എം.എൽ എ എൻ കണ്ണൻ എന്നിവർ സംസാരിക്കും. സമ്മേളനം നാളെ സമാപിക്കും.