ETV Bharat / state

മലപ്പുറത്ത് കൊവിഷീൽഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ

ജില്ലയില്‍ പ്രവാസികൾക്ക് വേണ്ടി മാത്രമായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രതിനിധി സംഘം ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു.

The district medical officer said that steps will be taken to make the covishield in Malappuram  The district medical officer said that steps will be taken to make the covishield available in Malappuram  മലപ്പുറത്ത് കൊവിഷീൽഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ  ജില്ല മെഡിക്കൽ ഓഫിസർ  മലപ്പുറത്ത് പ്രവാസികൾക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്  Special vaccination camp for expatriates in Malappuram
മലപ്പുറത്ത് കൊവിഷീൽഡ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ
author img

By

Published : May 31, 2021, 11:14 PM IST

മലപ്പുറം: ജില്ല താലൂക്ക് ആശുപത്രിയിൽ നടക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പിൽ കൊവിഷീൽഡ് ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോക്ടർ കെ സക്കീന അറിയിച്ചു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന വാക്‌സിനേഷൻ ക്യാമ്പിൽ കൊവിഷീൽഡിനു പകരം കൊവാക്‌സിന്‍ ലഭ്യമാക്കുന്നത് മൂലം പ്രവാസികൾ പ്രയാസം ഉന്നയിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടാണ് ഡി.എം.ഒ ഇക്കാര്യം അറിയിച്ചത്. മലപ്പുറത്ത് പ്രവാസികൾക്ക് വേണ്ടി മാത്രമായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

ALSO READ: കൊടകര കുഴല്‍പ്പണ കേസ്‌ : തൃശൂര്‍ ബിജെപിയില്‍ കലാപം

മലപ്പുറത്തെ വാക്‌സിനേഷന്‍ വിതരണം വർധിപ്പിക്കണമെന്ന് ചെയർമാന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജില്ല കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനെ തുടർന്നാണ് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് വീണ്ടും മലപ്പുറത്ത് വാക്‌സിനേഷന്‍ ക്യാമ്പ് പുനരാരംഭിച്ചത്. എന്നാൽ, ആദ്യഘട്ടത്തിൽ കൊവിഷീൽഡ് നൽകിയിരുന്നതെങ്കിലും രണ്ടാംഘട്ടത്തിൽ കൊവാക്‌സിനാണ് ക്യാമ്പുകളിൽ ലഭ്യമായത്. ഇത് വലിയ പ്രതിസന്ധിയാണ് പ്രവാസികൾ ഏറെയുള്ള മലപ്പുറത്ത് സൃഷ്ടിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുകളും വേറിട്ട മാതൃകകളും നിരന്തരമായി മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത് സംസ്ഥാനതലത്തിൽ തന്നെ ഏറെ പ്രശംസ നേടിയിരുന്നു. പ്രതിനിധി സംഘത്തിൽ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.അബ്ദുൽ ഹക്കീം, സിദ്ധീഖ് നൂറേങ്ങൽ, കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, സി.കെ.സഹീർ എന്നിവർ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.