മലപ്പുറം: ക്ലോസെറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. മഞ്ചേരി കാവനൂർ പഞ്ചായത്തിൽ വി ഉമ്മറിന്റെ മകൻ പത്ത് വയസുളള മുഹമ്മദ് ഷമീലിനെയാണ് ഫയർ ഫോഴ്സ് സഘം സാഹസികമായി രക്ഷപ്പെടുത്തിയത്. വലതു കാൽ തുടവരെ ക്ലോസെറ്റിൽ അകപ്പെട്ട് അവശനിലയിലായിരുന്നു കുട്ടി. ക്ലോസെറ്റ് പൊട്ടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. സ്റ്റേഷൻ ഓഫീസർ എം എ ഗഫൂറിന്റെ നേതൃത്വത്തിൽ നിലമ്പൂർ, മഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് യാതൊരു പരിക്കും കൂടാതെ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചത്.
മലപ്പുറത്ത് ക്ലോസെറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി - ക്ലോസെറ്റിൽ കാൽ
വലതു കാൽ തുടവരെ ക്ലോസെറ്റിൽ അകപ്പെട്ട് അവശനിലയിലായിരുന്നു കുട്ടി
മലപ്പുറം: ക്ലോസെറ്റിൽ കാൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി. മഞ്ചേരി കാവനൂർ പഞ്ചായത്തിൽ വി ഉമ്മറിന്റെ മകൻ പത്ത് വയസുളള മുഹമ്മദ് ഷമീലിനെയാണ് ഫയർ ഫോഴ്സ് സഘം സാഹസികമായി രക്ഷപ്പെടുത്തിയത്. വലതു കാൽ തുടവരെ ക്ലോസെറ്റിൽ അകപ്പെട്ട് അവശനിലയിലായിരുന്നു കുട്ടി. ക്ലോസെറ്റ് പൊട്ടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. സ്റ്റേഷൻ ഓഫീസർ എം എ ഗഫൂറിന്റെ നേതൃത്വത്തിൽ നിലമ്പൂർ, മഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് യാതൊരു പരിക്കും കൂടാതെ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചത്.
മഞ്ചേരി കാവനൂർ പഞ്ചായത്ത് വാർഡ് 5ൽ വളപ്പൻ ഹൗസിൽ വി ഉമ്മർ എന്നയാളുടെ വീട്ടിൽ ഇന്ന് രാവിലെ 11 മണിയോടടുത്ത് ക്ലോസെറ്റിൽ കാൽ കുടുങ്ങി പുറത്തെടുക്കാനാവാതെ അവശനിലയിലായ 10 വയസ്സ് പ്രായമുള്ള ഓട്ടിസം ബാധിച്ച ശ്രീ.മുഹമ്മദ് ഷമീൽ എന്ന കുട്ടിയെ ഫയർ ഫോഴ്സ് സഘം സാഹസികമായി രക്ഷപ്പെടുത്തി. വലതു കാൽ തുടവരെ ക്ലോസെറ്റിൽ അകപ്പെട്ട് അവശനിലയിലായിരുന്ന കുട്ടിയെ കോൺഗ്രീറ്റ് ഇട്ട് ടൈൽസ് പാകിയ ക്ലോസറ്റിന്റെ ചുറ്റുമുള്ള ഭാഗം പൊട്ടിച്ചെടുത്ത് ക്ലോസെറ്റോട്കൂടി കുട്ടിയേ ഉയർത്തി പുറത്തെടുത്ത ശേഷം ക്ലോസെറ്റ് പൊട്ടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. സ്റ്റേഷൻ ഓഫീസർ ശ്രീ എം എ ഗഫൂറിന്റെ നേതൃത്വത്തിൽ നിലമ്പൂർ, മഞ്ചേരി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണ് യാതോരു പരിക്കുംകൂടാതെ രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ചത്.
Conclusion: