മലപ്പുറം: കേരള സംസ്ഥാന കശുമാവ് വികസന ഏജൻസിയും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കശുമാവ് പുതുകൃഷി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മുതുവല്ലൂർ ഗ്രാമപഞ്ചായത്തിൽ നടന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് പദ്ധതി നടപിലാക്കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കശുമാവ് പുതുകൃഷി പദ്ധതി നടപ്പിലാക്കുകയാണ് കൊണ്ടാട്ടി ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മണ്ണറോട്ട് ഫാത്തിമ ഉദ്ഘാടനം ചെയ്തു. എഴുപതി അയ്യായിരം തൈകളാണ് എല്ലാ പഞ്ചായത്തുകളിലേക്കും വിതരണം ചെയ്യുകയെന്ന് മണ്ണ റോട്ട് ഫാത്തിമ പറഞ്ഞു.
മൂന്ന് വർഷത്തെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കും ചടങ്ങിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ എ സഗീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എംപി മുഹമ്മദ്, മരക്കാരുട്ടി ,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ , സെക്രടറി പ്രദീപൻ , വിഇഒ സുമേഷ് പങ്കെടുത്തു.