മലപ്പുറം: മതേതര പൗരത്വ സംഗമം എന്ന സന്ദേശവുമായി ജനശ്രീ സുസ്ഥിര വികസന മിഷന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നു. ഗാന്ധിയന്‍ ആശയങ്ങളിലൂന്നി സമൂഹത്തിലെ പാവപ്പെട്ടവരുടെയും ഇടത്തട്ടുകാരുടെയും സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ജനശ്രീ മിഷൻ.
ഭരണഘടനയുടെ ആമുഖം വായിച്ചും പ്രതിജ്ഞ എടുത്തുമാണ് സമ്മേളനം തുടങ്ങിയത്. സമ്മേളനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ആര്യാടൻ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ്, എംഎല്‍എ മാരായ എ. പി അനില്‍കുമാര്‍, പി. ഉബൈദുള്ള , കെ പി സി സി ജന. സെക്രട്ടറി വി എ കരീം, ജനശ്രീ സംസ്ഥാനമിഷന്‍ സെക്രട്ടറി ബി എസ് ബാലചന്ദ്രന്‍, സംസ്ഥാന ട്രഷറര്‍ ലതീകാ സുഭാഷ്, തമ്പാനൂര്‍ രവി തുടങ്ങിയവരും ഒപ്പം 14 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. ജനശ്രീ ഉല്‍പന്നങ്ങളുടെ പ്രദർശനവും വിൽപനയും സമ്മേളനത്തിനോടനുബന്ധിച്ച് നടന്നു.