മലപ്പുറം : തവനൂർ അയങ്കലത്ത് പഴ മൊത്തകച്ചവട സ്ഥാപനം അടപ്പിച്ച് ഗ്രാമപഞ്ചായത്ത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി.
തമിഴ്നാട്ടിൽ നിന്നും വരുന്ന ലോറിയിൽ നിന്നും സുരക്ഷ ക്രമീകരണങ്ങളില്ലാതെയാണ് വാഴക്കുലകൾ കടയിൽ ഇറക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കടയിൽ കൊവിഡ് പ്രതിരോധ ബ്രേക്കിംഗ് ചെയിൻ കോർണർ സ്ഥാപിച്ചിട്ടില്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകിയത്.
മെഡിക്കൽ ഓഫീസർ ഡോ.സജി.എൻ.ആർ, സെക്രട്ടറി ടി.അബ്ദുൾ സെലീം, സബ് ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, പി.വി.സക്കീർ ഹുസൈൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തൊട്ടടുത്ത ഗ്രാമപഞ്ചായത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.