ETV Bharat / state

തുടർച്ചയായ മൂന്നാം ദിവസവും രാമപുരത്തെ ക്ഷേത്രങ്ങളിൽ കവർച്ച - ക്ഷേത്ര ഭണ്ഡാരം

ശ്രീരാമ സ്വാമി ക്ഷേത്രം, നരസിംഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. ക്ഷേത്ര ഭണ്ഡാരങ്ങളും മോഷ്‌ടാക്കൾ തകർത്തു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രദേശത്ത് ക്ഷേത്ര കവർച്ച നടക്കുന്നത്.

temple Robbry  ramapuram  malappuram  രാമപുരത്തെ ക്ഷേത്രം  ശ്രീരാമ സ്വാമി ക്ഷേത്രം  നരസിംഹമൂർത്തി ക്ഷേത്രം  ക്ഷേത്ര കവർച്ച  ക്യാമറകൾ തകർത്ത നിലയിൽ  ക്ഷേത്ര ഭണ്ഡാരം  മോഷ്‌ടാക്കൾ
തുടർച്ചയായ മൂന്നാം ദിവസവും രാമപുരത്തെ ക്ഷേത്രങ്ങളിൽ കവർച്ച
author img

By

Published : Jul 1, 2020, 11:40 AM IST

മലപ്പുറം: മലപ്പുറം രാമപുരത്ത് തുടർച്ചയായ മൂന്നാം ദിവസവും ക്ഷേത്രങ്ങളിൽ കവർച്ച. ശ്രീരാമ സ്വാമി ക്ഷേത്രം, നരസിംഹമൂർത്തി ക്ഷേത്രം എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ 10 സിസി ടിവി ക്യാമറകൾ തകർത്ത നിലയിൽ കണ്ടെത്തി. ക്ഷേത്ര ഭണ്ഡാരങ്ങളും മോഷ്‌ടാക്കൾ തകർത്തു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാമപുരം അയോധ്യ ശ്രീലക്ഷ്‌മണക്ഷേത്രത്തിലും കട്‌ലശേരി വെള്ളിയാമ്പുറം ശിവക്ഷേത്രത്തിലും കവർച്ച നടന്നിരുന്നു. നാലമ്പലം ഉൾപ്പെടുന്ന ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. തുടർച്ചയായി നടക്കുന്ന കവർച്ചയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സംഭവത്തിൽ കൊളത്തൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.