ETV Bharat / state

താനൂര്‍ ബോട്ടപകടം; ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ - tanur boat accident

അപകട ശേഷം ഒളിവിൽ പോയ ദിനേശനെ താനൂരിൽ നിന്ന് തന്നെയാണ് പൊലീസ് പിടികൂടിയത്

tanur boat accident boat driver arrested  താനൂര്‍ ബോട്ടപകടം  ബോട്ട് ഡ്രൈവർ ദിനേശൻ പിടിയിൽ  സ്രാങ്ക് ദിനേശന്‍ പൊലീസ് പിടിയില്‍  താനൂര്‍ പൂരപ്പുഴ
ഡ്രൈവർ ദിനേശൻ പിടിയിൽ
author img

By

Published : May 10, 2023, 10:07 AM IST

മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്‍റെ സ്രാങ്ക് ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ നിന്നാണ് ദിനേശനെ പൊലീസ് പിടികൂടിയത്. അപകട ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.

ഞായറാഴ്‌ചയാണ് താനൂര്‍ പൂരപ്പുഴയില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 22 പേരാണ് മരിച്ചത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ച് പേര്‍ നീന്തി രക്ഷപ്പെടുകയും ചെയ്‌തു. അപകടത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

താനൂര്‍ സ്വദേശിയായ നാസറിന്‍റെ ഉടമസ്ഥതയിലുള്ള അറ്റ്ലാന്‍റിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് ഉടമയുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മത്സ്യബന്ധന ബോട്ട് രൂപം മാറ്റി വിനോദ സഞ്ചാര ബോട്ടാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ ബോട്ട് ഉടമ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. നാസറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ് (23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.