കഴിഞ്ഞ ദിവസം കടലുണ്ടിപുഴയിൽ മുങ്ങി മരിച്ച തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി സുന്ദരന്‍റെ മൃതദേഹം സംസ്‌കരിക്കാൻ പൊതുശ്‌മശാനത്തിൽ കൊണ്ട് വന്നപ്പോഴാണ് തടസം നേരിട്ടത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം സംസ്‌കരിക്കാൻ എത്തിച്ചത്. വർഷങ്ങളായി മലപ്പുറത്ത് താമസിച്ചിരുന്ന ആളാണ് മരിച്ച തമിഴ്നാട് സ്വദേശിസുന്ദർ. സംസ്കാരം നടത്താത്തതിൽ പ്രതിഷേധിച്ച നാട്ടുകാർ സുന്ദറിന്‍റെ മൃതദേഹംആംബുലൻസിൽനഗരസഭാ കവാടത്തിലെത്തിച്ചു.
മൃതദേഹം സംസ്കരിച്ച ശേഷം ബന്ധുക്കൾ എത്തിയാൽ അത് പ്രശ്നമാകുമെന്നായിരുന്നു നഗരസഭയുടെ നിലപാട്.എന്നാൽ നാട്ടുകാർ നഗരസഭാ ചെയർപേഴ്സണ്‍ സി.എച്ച് ജമീലയെ ഉപരോധിച്ചതിനെത്തുടർന്ന്വ്യാഴാഴ്ച രാവിലെയോടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.