മലപ്പുറം: റഷ്യൻ ആക്രമണത്തിൽ ചെറുത്ത് നിൽപ്പ് തുടരുന്ന യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറിയാട് എയുപി സ്‌കൂളിലെ വിദ്യാർഥികൾ. യുദ്ധവിരുദ്ധ ഉപവാസം നടത്തുകയും യുദ്ധത്തിനെതിരെ വിവിധ പരിപാടികൾ നടത്തുകയും ചെയ്‌തുകൊണ്ടാണ് വിദ്യാർഥികൾ യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കുട്ടികൾക്കിടയിൽ യുദ്ധവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിനായി നടത്തിയ പരിപാടി ഹെഡ്‌മാസ്റ്റർ കെ.പി അബ്‌ദുസ്സലാം ഉദ്‌ഘാടനം ചെയ്‌തു.
നോ വാർ പോസ്റ്റർ നിർമാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ സന്ദേശം തുടങ്ങിയ പരിപാടികളും സ്‌കൂളിൽ നടന്നു. പരിപാടികൾക്ക് അധ്യാപകരായ ബി.അബ്ബാസലി, പി. ലത്തീഫ്, പി.പി കുട്ടിഹസ്സൻ, പി. മൊയ്‌തീൻ, കെ.അമീൻ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Also Read: റഷ്യൻ സേന ഖാര്‍കിവിൽ ; ജനം പുറത്തിറങ്ങരുതെന്ന് നിർദേശം