ETV Bharat / state

'വധു റോഡിലെ വെള്ളക്കെട്ടില്‍ ഷൂട്ടിലാണ്'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി റോഡിലെ വിവാഹ ഫോട്ടോഷൂട്ട് - നവവധു

മലപ്പുറം നിലമ്പൂരിലെ പൂക്കോട്ടുംപാടത്ത് തകര്‍ന്നുകിടക്കുന്ന റോഡിലൂടെ നടക്കുന്ന നവവധു, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി വിവാഹ ഫോട്ടോഷൂട്ട്.

Social Media  Wedding Photoshoot  Wedding Photoshoot on Road  Social Media trending  Road with Potholes  Malappuram  Nilambur  സമൂഹ മാധ്യമങ്ങളില്‍  റോഡിലെ വിവാഹ ഫോട്ടോഷൂട്ട്  വിവാഹ ഫോട്ടോഷൂട്ട്  ഫോട്ടോഷൂട്ട്  മലപ്പുറം  നിലമ്പൂര്‍  തകര്‍ന്നുകിടക്കുന്ന റോഡിലൂടെ  റോഡിന്‍റെ ശോചനീയാവസ്ഥ  ആരോ വെഡ്ഡിങ്  നവവധു  വധു
'വധു ഷൂട്ടിലാണ്'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി റോഡിലെ വിവാഹ ഫോട്ടോഷൂട്ട്
author img

By

Published : Sep 21, 2022, 11:21 AM IST

മലപ്പുറം: പലതരം വിവാഹ ഫോട്ടോഷൂട്ടുകള്‍ കണ്ട മലയാളികള്‍ക്കിടയില്‍ നിലവില്‍ വൈറലായിരിക്കുന്നത് മറ്റൊരു വ്യത്യസ്‌ത ബ്രൈഡല്‍ ഫോട്ടാഷൂട്ടാണ്. സുന്ദരമായി ഉടുത്തൊരുങ്ങിയ നവവധു പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നടന്നുവരുന്നതാണ് വീഡിയോ. പൊതു സമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുകളുടെ കാലത്ത് സമീപ പ്രദേശത്തെ റോഡിന്‍റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് ഫോട്ടോ ഷൂട്ട്.

മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് തന്‍റെ വിവാഹ ദിനത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിൽ വേറിട്ട ഫോട്ടോഷൂട്ട് നടത്തിയത്. റോഡിലെ കുഴികളും അതില്‍ ചെളിയും തളംകെട്ടികിടക്കുന്നത് വീഡിയോയില്‍ കാണാം. വിവാഹ സാരിയില്‍ അണിഞ്ഞൊരുങ്ങി ഈ ചെളിയില്‍ വീഴാതെ തകര്‍ന്ന റോഡിലൂടെ വധു നടന്നുവരുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

'ആരോ വെഡ്ഡിങ്' കമ്പനിയിലെ ആഷിഖിന്റേതാണ് നിലവില്‍ സമൂഹമാധ്യമങ്ങള്‍ ഭരിക്കുന്ന ഫോട്ടോഷൂട്ടിന്റെ ആശയം. വിവാഹ ദിനത്തെ വീഡിയോ ചിത്രീകരിക്കാനെത്തിയ ആഷിഖ് ഈ ആശയം വധു സുജീഷയോട് പറഞ്ഞപ്പോള്‍ അവര്‍ ഒട്ടും മടിക്കാതെ സമ്മതം മൂളി. അങ്ങനെയാണ് ആ വൈറല്‍ വീഡിയോ പിറക്കുന്നതും. സമൂഹമാധ്യമമായ ഇന്‍സ്‌റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ 4.6 ദശലക്ഷം പേര്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.

വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റോഡിന്‍റെ മോശം അവസ്ഥയും അതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും തുറന്നുകാണിക്കാന്‍ പുതുജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന നവവധു തന്നെ ശ്രമിച്ചുവെന്നറിയിച്ച് കയ്യടിയും കമന്‍റ് ബോക്‌സില്‍ നിറയുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.