മലപ്പുറം: പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം തിരൂരില്‍ സമാപിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 'ജനകീയം ഈ അതിജീവനം' പരിപാടി മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി കെ.ടി ജലീല്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സി മമ്മൂട്ടി എംഎല്‍എ എന്നിവർ പങ്കെടുത്തു. തിരൂർ നഗരസഭ ചെയർമാൻ കെ ബാവ, തഹസിൽദാർ ടി. മുരളി മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം - തിരൂര്‍
തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 'ജനകീയം ഈ അതിജീവനം' പരിപാടി മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
മലപ്പുറം: പ്രളയ അതിജീവന സ്മരണകളുമായി സാമൂഹിക സംഗമം തിരൂരില്‍ സമാപിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന 'ജനകീയം ഈ അതിജീവനം' പരിപാടി മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീടുകളുടെ താക്കോല്‍ ദാനവും മന്ത്രി കെ.ടി ജലീല്‍ ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, സി മമ്മൂട്ടി എംഎല്‍എ എന്നിവർ പങ്കെടുത്തു. തിരൂർ നഗരസഭ ചെയർമാൻ കെ ബാവ, തഹസിൽദാർ ടി. മുരളി മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ തകര്‍ന്ന തിരൂര്‍ താലൂക്കിലെ അഞ്ച് കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ ദാനവും സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ വീട് ലഭിച്ച ആറ് കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ ദാനവുമാണ് മന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കേരള പുനിര്‍മ്മാണ വികസന പരിപാടിയുടെ ഭാഗമായി ജനകീയം ഈ അതിജീവനം എന്ന പേരില്‍ തയ്യാറാക്കിയ ബ്രോഷര്‍ ചടങ്ങില്‍ വിതരണം ചെയ്തു. കേരളം അതി ജീവിക്കുകയാണ്, ദൃഢ നിശ്ചയത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് എന്ന ആമുഖത്തോടെ സംസ്ഥാനത്തൊട്ടാകെ സംഭവിച്ച നാശനഷ്ടങ്ങളും സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും വിവരിക്കുന്നതാണ് ബ്രോഷറിന്റെ ഉള്ളടക്കം.
തിരൂർ നഗരസഭ ചെയർമാൻ കെ ബാവ, തഹസിൽദാർ ടി.മുരളി,
ആർ ഡി ഒ ഡോ. ജെ ഒ അരുൺ, സഹകരണ സംഘം ജോയിന്റ് റജിസ്ട്രാർ ടി മുഹമ്മദ് അഷ്റഫ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇ.എൻ മോഹൻ ദാസ്, പി.കുഞ്ഞി മൂസ, അഡ്വ. വി.വി പ്രകാശ്, വെട്ടം ആലിക്കോയ, രവി തേലത്ത്, ആർ. മുഹമ്മദ് ഷാ, ടി.എൻ. ശിവശങ്കരൻ, കവറൊടി മുഹമ്മദ് മാസ്റ്റർ, രാജു കെ ചാക്കോ, സിദ്ദിഖ് പനക്കൽ, മറ്റു ജനപ്രതിനിധികൾ, സാംസ്കാരിക നേതാക്കന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.