ETV Bharat / state

മഞ്ചേരിയില്‍ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

author img

By

Published : Jun 27, 2021, 10:55 PM IST

പുലർച്ചെയായിരുന്നു ആക്രമണം. പരിക്കേറ്റവര്‍ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി

Six injured in street dog bite in Manjeri  street dog bite in Manjeri  തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്  തെരുവ് നായ  മഞ്ചേരി മെഡിക്കൽ കോളജ്
മഞ്ചേരി നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

മലപ്പുറം : മഞ്ചേരി നഗരത്തിൽ തെരുവ് നായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്. ഖാദർ, രാമദാസ്, ആസിഫ്, മൂസ എന്നവർക്കും മറ്റ് രണ്ടുപേർക്കും ആണ് പരിക്കേറ്റത്. ഇതിൽ ഖാദർ എന്നയാളുടെ മുഖത്തേറ്റ പരിക്ക് ഗുരുതരമാണ്.

മഞ്ചേരി നഗരത്തിൽ വച്ച് പുലർച്ചെയാണ് ഇവരെ നായ ആക്രമിച്ചത്. കോഴിക്കോട് റോഡിലുള്ള ഒരു കടയുടെ മുന്നിൽ ഉറങ്ങുന്നതിനിടയിൽ പുലർച്ചെ അഞ്ചുമണിയോടെയാണ് ഖാദറിന്‍റെ മുഖത്ത് കടിയേറ്റത്.

ALSO READ: പറഞ്ഞത് 22 കാരനെന്ന്,അയച്ചത് ബന്ധുവിന്‍റെ ഫോട്ടോ ; 16 കാരിയുടെ ആത്മഹത്യയില്‍ 45 കാരന്‍ അറസ്റ്റില്‍

മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. കൈക്കും കാലിനും കടിയേറ്റു. പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.