മലപ്പുറം: സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിനെ ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ബുധനാഴ്ച നടക്കുന്ന വനിതകമിഷൻ സിറ്റിങ്ങിൽ പങ്കെടുക്കുന്നതിനായി രാവിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു ഷാഹിദ. ഗസ്റ്റ് ഹൗസിലേക്ക് പോകാനായി ഓട്ടോയില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറിയെന്നും "ഇറങ്ങി പോ സ്ത്രീയെ" എന്ന് ആക്രോശിച്ചതായും ഷാഹിദ പറഞ്ഞു.
അതേസമയം കമ്മിഷന്‍ അംഗമാണെന്ന് അറിയിച്ചതോടെ ഡ്രൈവര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ചു. ഹൃസ്വദൂര യാത്ര ആയതുകൊണ്ടാകാം ഡ്രൈവര്‍ വരാന്‍ വിസമ്മതിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഷാഹിദ പറഞ്ഞു. അതേസമയം ഡ്രൈവര്‍ക്കെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. നാളെ നടക്കുന്ന സിറ്റിങ്ങില്‍ ഡ്രൈവറെ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ സംഭവത്തില്‍ ഡ്രൈവറുടെ പ്രതികരണം ലഭ്യമായിട്ടില്ല. പെരിന്തല്‍മണ്ണ പൊലീസും കേസെടുത്തിട്ടുണ്ട്.