മലപ്പുറം: കൊവിഡ് 19 പകർച്ച തടയാൻ പൊതു വാഹനങ്ങൾ ശുചീകരിക്കുന്ന കാമ്പയിനുമായി എസ്എഫ്ഐ. ക്ലീൻ ചലഞ്ച് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് . മലപ്പുറം കുന്നുമ്മലിലെ കെഎസ്ആർടിസി ബസ് ഡിപ്പോ ശുചീകരിച്ചാണ് കാമ്പയിന്‍ ആരംഭിച്ചത്. പൊന്നാനി ,പെരിന്തൽമണ്ണ ,നിലമ്പൂർ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ബസ്സുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിനു പുറമേ നിലമ്പൂരിലെ രാജ റാണി ട്രെയിൻ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. വരും ദിവസങ്ങളിലും ബസ്സുകളിലും ട്രെയിനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് എസ്എഫ്ഐയുടെ തീരുമാനം.
കൊവിഡ് 19 പ്രതിരോധം;കാമ്പയിനുമായി എസ്എഫ്ഐ - എസ്എഫ്ഐ ക്ലീൻ ചലഞ്ച്
പൊന്നാനി ,പെരിന്തൽമണ്ണ ,നിലമ്പൂർ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ബസ്സുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.