ETV Bharat / state

മുതിർന്ന കോൺഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു - malappuram dcc president

മലപ്പുറം മുൻ ഡിസിസി പ്രസിഡന്‍റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ യു.കെ ഭാസി (75) അന്തരിച്ചു. രണ്ട് പതിറ്റാണ്ടുകാലം മലപ്പുറം ഡി.സി.സി പ്രസിഡന്‍റായിരുന്നു

മുതിർന്ന കോൺഗ്രസ് നേതാവ്  കോൺഗ്രസ് നേതാവ് യു.കെ ഭാസി  യു.കെ ഭാസി അന്തരിച്ചു  congress leader  ukbhasi  malappuram  malappuram congress leader  malappuram dcc president  youthcongress
മുതിർന്ന കോൺഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു കോൺഗ്രസ് നേതാവ് യു.കെ ഭാസി അന്തരിച്ചു
author img

By

Published : Apr 15, 2020, 10:21 AM IST

മലപ്പുറം: ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ യു.കെ ഭാസി (75) അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ നടക്കും.

രണ്ട് പതിറ്റാണ്ട് മലപ്പുറം ഡി.സി.സി പ്രസിഡന്‍റായി പ്രവർത്തിച്ച അദ്ദേഹം ജില്ലയിൽ കോൺഗ്രസിന്‍റെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ്. ഏറ്റവും കൂടുതൽ കാലം ഡി.സി.സി പ്രസിഡന്‍റ് സ്ഥാനത്തിരുന്ന നേതാവെന്ന ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്‌ട്രീയ പ്രവേശനം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്, പാലക്കാട് ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡന്‍റ്, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 1981 മുതൽ 2001 വരെ 20 കൊല്ലം അദ്ദേഹം മലപ്പുറം ജില്ലാ കോൺഗ്രസിന്‍റെ സാരഥിയായി പ്രവർത്തിച്ചു. 2001 മുതൽ 2013 വരെ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി. താനൂർ അർബൻ ബാങ്കിന്‍റെ സ്ഥാപകനാണ്. താനൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകൻ ഡോ. യു.കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ശശി പ്രഭ. മക്കൾ: ധന്യ, ഭവ്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.