മലപ്പുറം: കോഴിക്കോട് വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ദുബായിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ കണ്ണൂർ സ്വദേശി മുഹമ്മദ് നവാസ്, എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കർണാടക സിർസി സ്വദേശി മുഹമ്മദ് സാബിർ എന്നിവരെയാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്.
മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 53 ലക്ഷം രൂപയുടെ ഒരു കിലോഗ്രാം സ്വർണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണം പിടികൂടിയത്.