മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. റിൻഷാദ്, മുഹമ്മദ് ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പോസ്റ്ററുകള്‍ പതിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
![രാജ്യദ്രോഹക്കുറ്റം, 124 എ, മലപ്പുറം](https://etvbharatimages.akamaized.net/etvbharat/images/2515560_124a-sedition.jpg)
കോളജ് പ്രിൻസിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ആര്‍എസ്എഫ് പ്രവര്‍ത്തകരാണ് ഇരുവരും.
![രാജ്യദ്രോഹക്കുറ്റം, 124 എ, മലപ്പുറം](https://etvbharatimages.akamaized.net/etvbharat/images/2515560_sedition-charges.jpg)