മലപ്പുറം: മഴ മാറിയതോടെ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ഊർജിതം. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 13 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. എൻഡിആർഎഫിന്‍റെയും ഫയർഫോഴ്സിന്‍റെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രദേശത്തെ വെള്ളത്തിന്‍റെ സാന്നിധ്യം തിരച്ചിലിന് തടസ്സമാകുന്നതായി സംഘം വ്യക്തമാക്കിയിരുന്നു. കവളപ്പാറയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
കവളപ്പാറയിൽ തിരച്ചിൽ തുടരുന്നു; കണ്ടെത്താനുളളത് 13 പേരെ - കവളപ്പാറ
ഇന്നലെ നടത്തിയ തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
മലപ്പുറം: മഴ മാറിയതോടെ കവളപ്പാറയിൽ രക്ഷാപ്രവർത്തനം ഊർജിതം. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 13 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. എൻഡിആർഎഫിന്‍റെയും ഫയർഫോഴ്സിന്‍റെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഇന്നലെ നടത്തിയ തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രദേശത്തെ വെള്ളത്തിന്‍റെ സാന്നിധ്യം തിരച്ചിലിന് തടസ്സമാകുന്നതായി സംഘം വ്യക്തമാക്കിയിരുന്നു. കവളപ്പാറയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
Body:മഴ മാറി നിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതം ആയി ഇന്നും നടക്കുകയാണ്. ഇനി 13 പേരുടെ മൃതദേഹങ്ങൾ ആണ് ഔദ്യോഗികമായി കണ്ടെത്താൻ ഉള്ളത്. NDR F യും ഫയർഫോഴ്സിനെയും മറ്റു സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഊർജ്ജം ആയി നടക്കുന്നത്. ഇന്നലെ 6 മൃതദേഹങ്ങൾ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം ജിപിആർ ഉപയോഗിച്ചുള്ള തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രദേശത്തെ വെള്ളത്തിൻറെ സാന്നിധ്യം തടസ്സമായി സംഘം വ്യക്തമാക്കിയിരുന്നു. കവളപ്പാറയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
Conclusion:ETV bharat Malappuram