മലപ്പുറം: രണ്ടു ദിവസമായി തുടരുന്ന കടലാക്രമണം രൂക്ഷമായതോടെ പൊന്നാനിയിൽ തീര ദേശവാസികളെ ഒഴിപ്പിച്ചു. എം ഐ ബോയ്‌സ് ഹൈസ്കൂളിൽ നഗരസഭ - റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചു. അഴീക്കല്‍ മുതല്‍ പുതുപൊന്നാനി ഭാഗത്തും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടല്‍ഭിത്തികള്‍ ഇല്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷം. കടൽവെള്ളം വീടുകളിലേക്ക് കയറിയതോടെ ജനജീവിതം ദുസഹമായി. തിരയെ പ്രതിരോധിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയില്‍ ഇവയും കടലെടുക്കുകയാണ്.
പൊന്നാനിയിൽ കടലാക്രമണം രൂക്ഷം തീരവാസികളെ ഒഴിപ്പിച്ചു
കടൽവെള്ളം വീടുകളിലേക്ക് കയറിയതോടെ തീരദേശവാസികളെ ഒഴിപ്പിച്ചു. എം ഐ ബോയ്‌സ് ഹൈസ്കൂളിൽ ക്യാമ്പുകൾ തുറന്നു
മലപ്പുറം: രണ്ടു ദിവസമായി തുടരുന്ന കടലാക്രമണം രൂക്ഷമായതോടെ പൊന്നാനിയിൽ തീര ദേശവാസികളെ ഒഴിപ്പിച്ചു. എം ഐ ബോയ്‌സ് ഹൈസ്കൂളിൽ നഗരസഭ - റവന്യൂ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചു. അഴീക്കല്‍ മുതല്‍ പുതുപൊന്നാനി ഭാഗത്തും വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കടല്‍ഭിത്തികള്‍ ഇല്ലാത്ത ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷം. കടൽവെള്ളം വീടുകളിലേക്ക് കയറിയതോടെ ജനജീവിതം ദുസഹമായി. തിരയെ പ്രതിരോധിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ ഇടുന്നുണ്ടെങ്കിലും ശക്തമായ തിരയില്‍ ഇവയും കടലെടുക്കുകയാണ്.
MI ബോയ്സ് ഹൈസ്കൂളിൽ
നഗരസഭ - റവന്യു വകുപ്പ് നേതൃത്വത്തിൽ
ക്യാമ്പ് ആരംഭിച്ചു
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരംഭിച്ച കടലാക്രമണം പൊന്നാനി താലൂക്കില്‍ രൂക്ഷമായി.പൊന്നാനി അഴീക്കല്‍ മുതല്‍ പുതുപൊന്നാനി വരെയുള്ള നഗരസഭ പരിധിയിലും, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തിലെ തീരദേശ മേഖലയിലുമാണ് കടലാക്രമണം രൂക്ഷമായത്. പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, മുക്കാടി, അലിയാര്‍ പളളി, എം.ഇ.എസിന് പിറകുവശം, മുറിഞ്ഞഴി,പൊലീസ് സേ്റ്റഷന്റെ പിറകുവശം, മുല്ലറോഡ്, പുതുപൊന്നാനി, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ ആഞ്ഞടിക്കുകയാണ്.
അതിശക്തമായ തിരമാലകളില്‍ കടല്‍വെള്ളം നിരവധി വീടുകളിലേക്ക് കയറി. മുറിഞ്ഞഴി മേഖലയിലാണ് കടലാക്രമണം ഭീതി വിതയ്ക്കുന്നത്.കൂടാതെ തണ്ണിത്തുറയിലും കടലാക്രമണം ശക്തമാണ്.
വേലിയേറ്റ സമയമായ ഉച്ചമുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളിലാണ് കടല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നത്. ഈ ഭാഗത്തെ നൂറുകണക്കിന് തെങ്ങുകളും ഏത് നിമിഷവും, നിലം പൊത്തുമെന്ന സ്ഥിതിയിലാണ്.കടല്‍ഭിത്തികള്‍ പൂര്‍ണ്ണമായും, ഇല്ലാത്ത ഭാഗങ്ങളിലാണ് തിരമാലകള്‍ നേരിട്ട് വീടുകളിലേക്കെത്തുന്നത്.പലരും, കടലാക്രമണത്തെ പ്രതിരോധിക്കാന്‍ ചാക്കുകളില്‍ മണല്‍ നിറച്ച് വീടിന് മുന്നില്‍ ഇടുന്നുണ്ടെങ്കിലും, ശക്തമായ തിരയില്‍ ഇവയും കടലെടുക്കുകയാണ്.
തീരത്ത് മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും ഇടിയോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നവംബർ 3 വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.