മലപ്പുറം: ലക്ഷദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യവും സംസ്ക്കാരവും തകർത്തെറിയുന്ന അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടിയ്ക്കെതിരായി എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ടൂറിസത്തിന്‍റെ മറവിൽ ദ്വീപ് മുഴുവനായും കോർപ്പറേറ്റ് കുത്തകകൾക്ക് തീറെഴുതാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐക്യദാർഢ്യ സംഗമം ഉന്നയിച്ചു.
ALSO READ: വേറിട്ട 'ശിക്ഷ'യുമായി അരിക്കോട് പൊലീസ്; യുവാവിന്‍റെ പ്രായശ്ചിത്തം കൃഷ്ണന്‍കുട്ടിയ്ക്ക് വീടായി മാറും
സംസ്ഥാന വ്യാപകമായി 2000 കേന്ദ്രങ്ങളിൽ സംഗമങ്ങൾ നടന്നു. മലപ്പുറം കെ.എസ്.ആർ.ടി.സി പരിസരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന പ്രസിഡന്‍റ് പി. അബ്‌ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം പ്രസിഡന്‍റ് ടി. സിദ്ധീഖ് നസ്‌റുദ്ധീൻ ബാവ, പറമ്പൻ മജീദ് എന്നിവർ നേതൃത്വം നൽകി.