മലപ്പുറം: സിഎഎ പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നു. കാസർകോട് നിന്ന് രാജ്ഭവനിലേക്കാണ് മാർച്ച്. ജനുവരി 17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന മാർച്ച് ഫെബ്രുവരി ഒന്നിന് തിരുവനന്തപുരം രാജ്ഭവന് മുന്നിൽ സമാപിക്കും. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിറ്റിസൺ മാർച്ച് നടത്തുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലയിലൂടെയും കടന്നുപോകുന്ന മാർച്ചിന് വൻ സ്വീകരണമാണ് ഒരുക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ പങ്കെടുക്കുന്ന മാർച്ചിൽ വാഹനജാഥ, തെരുവുനാടകം, ഓപ്പൺ ഫോറം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.