ETV Bharat / state

അച്ചടക്ക നടപടി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സേവ് കോൺഗ്രസ് പ്രവർത്തകർ

author img

By

Published : Dec 5, 2020, 4:10 PM IST

Updated : Dec 5, 2020, 4:47 PM IST

സസ്പെൻഷൻ നടപടി ഔദ്യോഗികമായി ലഭിച്ചാൽ കെ.പി.സി സിക്ക് പരാതി നൽകുമെന്നും സേവ് കോൺഗ്രസ് പ്രവർത്തകർ.

അച്ചടക്ക നടപടി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സേവ് കോൺഗ്രസ്  മലപ്പുറം വാർത്തകൾ  സേവ് കോൺഗ്രസ് പ്രതികരണം  ഭക്ഷണ കിറ്റുകൾ പുഴുവരിച്ച സംഭവം  മലപ്പുറം തെരഞ്ഞെടുപ്പ് വാർത്തകൾ  save congress members against district congress committee  save congress members against congress  malappuram election
അച്ചടക്ക നടപടി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് സേവ് കോൺഗ്രസ് പ്രവർത്തകർ

മലപ്പുറം: അച്ചടക്ക നടപടി കാണിച്ച് പേടിപ്പിക്കേണ്ടെന്ന പ്രതികരണവുമായി സേവ് കോൺഗ്രസ് പ്രവർത്തകർ. രാഹുൽ ഗാന്ധി എം.പി. പ്രളയബാധിതർക്ക് വിതരണം ചെയ്യാൻ നൽകിയ ഭക്ഷണ കിറ്റുകൾ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയ സേവ് കോൺഗ്രസ് പ്രവർത്തകരായ പരുന്തൻ നൗഷാദ്, രജീന്ദ്രബാബു എന്നിവരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഭക്ഷണ കിറ്റുകൾ പുഴുവരിച്ച സംഭവത്തിൽ തെറ്റ് ചൂണ്ടി കാട്ടിയതിനാണ് തങ്ങളെ പുറത്താക്കിയതെന്നാണ് ഇരുവരും പറയുന്നത്. നിലമ്പൂർ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ഭഷ്യ കിറ്റുകൾ പുഴുവരിച്ച് നശിച്ച സംഭവത്തിൽ ഉത്തരവാദികളായ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് പാലോളി മെഹബൂബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.ഗോപിനാഥ് എന്നിവർക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും ഇവർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതിനാൽ ഇവരുടെ പാർട്ടി ചിഹ്നം മരവിപ്പിക്കാൻ നടപടി എടുക്കുന്നതിന് പകരം, ഗുരുതര വീഴ്‌ച ചൂണ്ടി കാട്ടിയ തങ്ങൾക്ക് എതിരെ നടപടിയെടുക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ അജയ് മോഹൻ ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ് എന്നിവർ ആര്യാടൻ മുഹമ്മദിന്‍റെ വസതിയിൽ ചർച്ച നടത്തിയെങ്കിലും യൂത്ത് കോൺഗ്രസ് പ്രസിഡന്‍റിന് പോലും സ്ഥാനം നൽകാതെ 10 വർഷം കോൺഗ്രസിന് പുറത്ത് നിൽക്കുകയും നഗരസഭാ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം സമരം ചെയ്‌ത വ്യക്തിക്കാണ് മയ്യന്താനി ഡിവിഷനിൽ സ്ഥാനാർത്ഥിത്വം നൽകിയതെന്നും പ്രവർത്തകർ ആരോപിച്ചു. ഭാര്യക്കും ഭർത്താവിനും മാറി മാറി സീറ്റ് നൽകുക, അഴിമതി ചൂണ്ടിക്കാട്ടുന്നവർക്ക് സീറ്റ് നിഷേധിക്കുക തുടങ്ങിയ പതിവ് ചടങ്ങുകളാണ് നടക്കുന്നതെന്നും ഇത്തരം നിലപാടുമായി മുന്നോട്ട് പോയാൽ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ആവർത്തിക്കുമെന്നും ഇവർ അറിയിച്ചു. സസ്പെൻഷൻ നടപടി ഔദ്യോഗികമായി ലഭിച്ചാൽ കെ.പി.സി സിക്ക് പരാതി നൽകുമെന്നും സേവ് കോൺഗ്രസ് പ്രവർത്തകരായ പരുന്തൻ നൗഷാദും രജീന്ദ്രബാബുവും വ്യക്തമാക്കി.

Last Updated : Dec 5, 2020, 4:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.