മലപ്പുറം: സംഘപരിവാർ ഇന്ത്യയുടെ അടിവേര് അറക്കുന്നുവെന്ന് എം.സ്വരാജ് എം.എൽ.എ. ചുങ്കത്തറയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇടത് പക്ഷം ചൂണ്ടിക്കാട്ടിയ വെല്ലുവിളികളാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ സംഭവിക്കുന്നതെന്നും സ്വരാജ് വ്യക്തമാക്കി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. എടക്കര ഏരിയാ സെക്രട്ടറി ടി.രവീന്ദ്രൻ, എം.ആർ. ജയചന്ദ്രൻ, പി.മോഹനൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഇ.എ. സുക, പി.കരുണൻ പിള്ള, മൂത്തേടം പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എ.ടി. റെജി, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ പി.സഹീർ, വി.കെ. ഷാനവാസ്, എം. സുകുമാരൻ എന്നിവരും പൊതുയോഗത്തില്‍ സംസാരിച്ചു.