ETV Bharat / state

ലഹരി വിരുദ്ധ ക്യാമ്പയിൻ "സേഫ്‌ഗാർഡ്'20" ന് പ്രൗഡോജ്വല തുടക്കം

പദ്ധതിയുടെ ഉദ്ഘാടനം അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ ഓൺലൈൻ വെബിനാറിലൂടെ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിച്ചു

anti-drug campaign  malappuram  -'Safeguard'20'  മലപ്പുറം  സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ്
ലഹരി വിരുദ്ധ ക്യാമ്പയിൻ "സേഫ്‌ഗാർഡ്'20" ന് പ്രൗഡോജ്വല തുടക്കം
author img

By

Published : Jun 27, 2020, 9:31 PM IST

മലപ്പുറം: കേരളത്തിലെ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുധ പ്രവർത്തന പദ്ധതി "സേഫ്‌ഗാർഡ് 20"ന് തുടക്കം കുറിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ഓൺലൈൻ പോസ്റ്റർ, ഷോർട് ഫിലിം, ക്യാപ്ഷൻ രചന, ലഖുലേഖ നിർമാണം എന്നിവയാണ് പ്രാരംഭ പ്രവർത്തനമായി സംസ്ഥാനത്തെ വിവിധ യൂണിറ്റുകൾ ഏറ്റെടുത്തു നടത്തുക. ആദ്യ ഘട്ടത്തിൽ സംസ്ഥാത്തെ 125 സ്‌കൂൾ യൂണിറ്റുകളിലാണ് പദ്ധതി നടപ്പിലാക്കുക.

ലഹരി വിരുദ്ധ ക്യാമ്പയിൻ "സേഫ്‌ഗാർഡ്'20" ന് പ്രൗഡോജ്വല തുടക്കം

ജില്ലാ സംസ്ഥാനതലങ്ങളിൽ മത്സരങ്ങളും സംഘടിപ്പിക്കും. പദ്ധതിയുടെ ഉദ്ഘാടനം അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ ഓൺലൈൻ വെബിനാറിലൂടെ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നിർവഹിച്ചു. സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ പോലുള്ള വൈവിധ്യമാർന്ന സാമൂഹ്യ പ്രവർത്തനങ്ങൾ സമയബന്ധിതമായി രൂപീകരിച്ചു നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ചീഫ് കമ്മീഷണർ എം അബ്‌ദുൽ നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും കാലടി ശ്രീ ശാരദ വിദ്യാലയ പ്രിൻസിപ്പലുമായ ഡോ. ദീപ ചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. ദേശീയ ഓർഗനൈസിംഗ് കമ്മീഷണർ ക്യാപ്റ്റൻ കിഷോർ സിംഗ് ചൗഹാൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം ജൗഹർ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. ഭാരവാഹികളായ കെ ഉണ്ണികൃഷ്ണൻ, ഡോ. കെകെ ഷാജഹാൻ, മുഹമ്മദ്‌ സഹൽ, ഷംല യു സലീം എന്നിവർ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.