മലപ്പുറം:പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയ്ക്ക് പാണ്ടിക്കാട് ഉജ്വല സ്വീകരണം. മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. യാത്രയുടെ ആറാം ദിനത്തിലെ സമാപന സമ്മേളനമാണ് മഞ്ചേരി നിയോജക മണ്ഡലത്തിലെ പാണ്ടിക്കാട് നടന്നത്. വിവിധ കലാരുപങ്ങളുടെയും,വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് ചടങ്ങ് നടന്നത്.
സ്വീകരണ ചടങ്ങിൽ മുസ്‌ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് വല്ലാഞ്ചിറ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ജില്ലാ ജനറൽ സെക്രട്ടറി യു.എ ലത്തീഫ്, അബ്‌ദു റഹിമാൻ രണ്ടത്താണി, എം.ഉമ്മർ എം.എൽ.എ, പി.അബ്‌ദുൽ ഹമീദ് എം.എൽ.എ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് പി.കെ.നാസർ, ഡി.സി.സി അംഗം പി.ആർ. രോഹിൽ നാഥ്, പി.എച്ച്.ഷെമീം തുടങ്ങിയവർ പ്രസംഗിച്ചു.