ETV Bharat / state

പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്‌ജിനടുത്ത് താമസിക്കുന്നവർ ആശങ്കയിൽ

കഴിഞ്ഞ പ്രളയത്തിൽ ഒഴുകി വന്ന മരങ്ങളും മണലുമാണ് വെള്ളം ഒഴുകുന്നതിന് തടസമായി റഗുലേറ്റർ കം ബ്രിഡ്‌ജില്‍ വന്നടിഞ്ഞിരിക്കുന്നത്. കാലവർഷം വരുമ്പോൾ ചാലിയാറിലൂടെ എത്തുന്ന വെള്ളം ഒഴുകി പോകാതെ ഇരുകരയിലേക്കും ഇരച്ചെത്തി വീടും കൃഷിയിടങ്ങളും മൂടുമെന്നതാണ് ഇവരെ ഭീതിയിലാക്കുന്നത്.

മലപ്പുറം  malappuram  റഗുലേറ്റർ കം ബ്രിഡ്‌ജ്  വെള്ളപ്പൊക്ക ഭീതിയിൽ  നാട്ടുകാർ  തദമോതേ  പ്രതിഷേധം
പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്‌ജിനടുത്ത് താമസിക്കുന്നവർ ആശങ്കയിൽ
author img

By

Published : May 14, 2020, 1:33 PM IST

മലപ്പുറം :ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്‌ജിന്‍റെ പരിസരത്ത് വസിക്കുന്നവർ വെള്ളപ്പൊക്ക ഭീതിയിൽ. കഴിഞ്ഞ പ്രളയത്തിൽ ഒഴുകി വന്ന മരങ്ങളും മണലുമാണ് വെള്ളം ഒഴുകുന്നതിന് തടസമായി റഗുലേറ്റർ കം ബ്രിഡ്‌ജില്‍ വന്നടിഞ്ഞിരിക്കുന്നത്. കാലവർഷം വരുമ്പോൾ ചാലിയാറിലൂടെ എത്തുന്ന വെള്ളം ഒഴുകി പോകാതെ ഇരുകരയിലേക്കും ഇരച്ചെത്തി വീടും കൃഷിയിടങ്ങളും മൂടുമെന്നതാണ് ഇവരെ ഭീതിയിലാക്കുന്നത്. എന്നാൽ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് പാലത്തിന് ചുവട്ടിൽ നിന്നും മണൽ മാറ്റിയിരുന്നു. എന്നാൽ എടുത്തുമാറ്റിയ മണലും മരങ്ങളും തൊട്ടടുത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് വെള്ളത്തിന്‍റെ ഒഴുക്കിനെ തടയുന്നതായി പരിസരവാസികൾ പറയുന്നു.

കഴിഞ്ഞ പ്രളയത്തിൽ പാലത്തിന് ഇരുവശങ്ങളിലുമുള്ള കർഷകരുടെ ഏക്കറ് കണക്കിന് കൃഷി ഭൂമിയാണ് വെള്ളം കേറി നശിച്ചത്. അതിനാൽ ഇനിയും ഒരു നഷ്ടം താങ്ങാനാവില്ലെന്നാണ് കർഷകർ പറയുന്നത്. റഗുലേറ്റർ കം ബ്രിഡ്‌ജിൽ വെള്ളം തടഞ്ഞ് നിന്നതോടെയാണ് ഉപ്പട, ഞെട്ടിക്കുളം, പോത്തുകല്ല് ഉൾപ്പെടെയുള്ള പ്രദേശളിൽ വെള്ളം കയറിയത്. 2016 ൽ 30 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചത്. ഇത് തകർന്ന അവസ്ഥയിലാണുള്ളത്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിനോ മണലും മരങ്ങളും നീക്കം ചെയ്യുന്നതിനോ സർക്കാർ തയ്യാറാവുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.