മലപ്പുറം: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34-ാം വാർഡിൽ റീപോളിങ് നടത്തും. ജി.എച്ച് സ്‌കൂൾ തൃക്കുളം പോളിങ് സ്റ്റേഷനിലെ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതോടെ വോട്ടെണ്ണൽ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് റീപോളിങ് നടത്താൻ തീരുമാനിച്ചത്.
ഇതോടെ ഡിസംബർ 14ന് നടന്ന വോട്ടെടുപ്പ് നാളെ വീണ്ടും നടക്കും. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ വോട്ടെടുപ്പും അന്ന് തന്നെ വൈകുന്നേരം എട്ട് മണിക്ക് അതാത് മുനിസിപ്പാലിറ്റി ഓഫിസുകളിൽ വച്ച് വോട്ടെണ്ണൽ നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.