ETV Bharat / state

ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി

author img

By

Published : Jan 7, 2020, 5:01 PM IST

Updated : Jan 7, 2020, 5:54 PM IST

വയൽ പ്രദേശത്ത് റോഡിലേക്ക് വെള്ളം കയറാത്ത വിധത്തിൽ ഉയർത്തിയാണ് നവീകരണം നടത്തുന്നത്. തുറമുഖ വികസന വകുപ്പിന്‍റെ ഫണ്ട് റോഡ് വികസനത്തിന് വിനിയോഗിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് നിർമാണം തുടങ്ങാനായത്.

ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി  Renovation of Chettippadi - Edavanathara - Kariyad road started
ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി

മലപ്പുറം: മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാ സൗകര്യമാകുന്ന ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി. തുറമുഖ വികസന വകുപ്പിൽ നിന്ന് അനുവദിച്ച 69 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കെട്ടി ഉയർത്തിയുള്ള നവീകരണം ആരംഭിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം ഡിവിഷനിൽപ്പെടുന്ന മേഖലയിലാണ് ചെട്ടിപ്പടി -എടവണ്ണത്തറ - കാര്യാട് റോഡ്. വയലിന് നടുവിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് ഇരുവശവും കോൺക്രീറ്റ് ഭിത്തി മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. താനൂർ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ മേൽനോട്ടത്തിലാണ് നവീകരണം. കൂട്ടു മൂച്ചി, ചേളാരി, കളിയാട്ടമുക്ക്, തലപ്പാറ, പരപ്പനങ്ങാടി തുടങ്ങിയ മേഖലകളിലേക്ക് ഈ റോഡ് വഴി എളുപ്പത്തിൽ എത്താനാകും. കീഴ്‌ച്ചിറയിലെ കുടുംബങ്ങൾക്കും റോഡ് നവീകരണം ഗുണകരമാകും.

ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങി

തീരദേശ വികസന ഫണ്ട് തീരദേശ മേഖലയിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിയിൽ വിനിയോഗിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെയാണ് നെടുവ വില്ലേജിൽപ്പെടുന്ന ചെട്ടിപ്പടി -എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണത്തിന് തുറമുഖ വികസന ഫണ്ട് ലഭ്യമാക്കാനായത്. തുറമുഖ വികസന വകുപ്പിന്‍റെ ഫണ്ട് റോഡ് വികസനത്തിന് വിനിയോഗിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് നിർമാണം തുടങ്ങാനായത് .

Intro:ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണം തുടങ്ങിBody:പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് യാത്രാ സൗകര്യമൊരുക്കി ചെട്ടിപ്പടി - എടവണ്ണത്തറ - കാര്യാട് റോഡ് നവീകരിക്കുന്നു. തുറമുഖ വികസന വകുപ്പിൽ നിന്ന് അനുവദിച്ച 69 ലക്ഷം രൂപ വിനിയോഗിച്ച് റോഡ് കെട്ടി ഉയർത്തി നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി. പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം ഡിവിഷനിൽപ്പെടുന്ന മേഖലയിലാണ് ചെട്ടിപ്പടി -എടവണ്ണത്തറ - കാര്യാട് റോഡ്. വയലിന് നടുവിലൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് ഇരുവശവും കോൺക്രീറ്റ് ഭിത്തി മണ്ണിട്ട് ഉയർത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. താനൂർ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി .കൂട്ടു മൂച്ചി, ചേളാരി, കളിയാട്ടമുക്ക്, തലപ്പാറ, പരപ്പനങ്ങാടി തുടങ്ങിയ മേഖലകളിലേക്ക് ഈ റോഡ് വഴി എളുപ്പത്തിൽ എത്താനാകും. കീഴ്‌ച്ചിറയിലെ കുടുംബങ്ങൾക്കും റോഡ് നവീകരണം ഗുണകരമാകും

ബൈറ്റ്

വേലായുധൻ പാലക്കണ്ടി
(മുൻ നഗരസഭാ അംഗം)

. തീരദേശ വികസന ഫണ്ട് തീരദേശ മേഖലയിൽ നിന്ന് എട്ട് കിലോമീറ്റർ പരിധിയിൽ വിനിയോഗിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതോടെയാണ് നെടുവ വില്ലേജിൽപ്പെടുന്ന ചെട്ടിപ്പടി -എടവണ്ണത്തറ - കാര്യാട് റോഡ് നവീകരണത്തിന് തുറമുഖ വികസന ഫണ്ട് ലഭ്യമാക്കാനായത്. വയൽ പ്രദേശത്ത് റോഡിലേക്ക് വെള്ളം കയറാത്ത വിധത്തിൽ ഉയർത്തിയാണ് പ്രവൃത്തി നടത്തുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണ് റോഡ്. തുറമുഖ വികസന വകുപ്പിന്റെ ഫണ്ട് റോഡ് വികസനത്തിന് വിനിയോഗിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് പ്രവൃത്തി തുടങ്ങാനായത് .
Conclusion:സർക്കാർ 69 ലക്ഷം രൂപ അനുവദിച്ചു
Last Updated : Jan 7, 2020, 5:54 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.