മലപ്പുറം: മന്ത്രി എ.കെ ബാലന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. അതുകൊണ്ട് ഏത് നിയമനടപടി നേരിടാനും തയ്യാറാണന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളുടെ വായ മൂടികെട്ടാൻ ഇത് ചൈനയല്ലന്നും രമേശ് ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു. ആക്ഷേപങ്ങൾ പരിശോധിക്കാതെ മാധ്യമങ്ങൾ വാർത്ത നൽകരുതെന്ന മന്ത്രി എ.കെ ബാലന്‍റെ പ്രസ്താവനയോടാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
സെപ്റ്റംബർ മൂന്നിന് നടക്കുന്ന യു.ഡി.എഫ് യോഗത്തിന്‍റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് പി.കെ കുഞ്ഞാലികുട്ടിയുമായും പാണക്കാട് ഹൈദരലി തങ്ങളുമായും കൂടിക്കാഴ്ച നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജോസ് കെ.മാണി വിഷയവും ചർച്ച ചെയ്തു. പ്രശ്നങ്ങളുള്ള മുന്നണിയായി യു.ഡി.എഫ് ചിത്രീകരിക്കപ്പെടാന്‍ അനുവദിക്കില്ലെന്നും നിലവിൽ കേരളത്തിൽ യു.ഡി.എഫിന് അനുകൂല സാഹചര്യമാണന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.