ETV Bharat / state

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി രാഹുൽഗാന്ധി

മലപ്പുറം കലക്‌ട്രേറ്റിലായിരുന്നു യോഗം

Rahul Gandhi  Rahul Gandhi kerala visit  covid  covid defense activities  മലപ്പുറം  രാഹുൽഗാന്ധി  ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ  ജില്ലാ കലക്‌ടർ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി രാഹുൽഗാന്ധി
author img

By

Published : Oct 19, 2020, 7:00 PM IST

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി രാഹുൽഗാന്ധി മലപ്പുറം ജില്ലയിൽ എത്തി. കലക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം.പി അറിയിച്ചു. വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനും ചർച്ചചെയ്യുന്നതിനുമാണ് രാഹുൽഗാന്ധി കലക്‌ട്രേറ്റിൽ എത്തിയത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി രാഹുൽഗാന്ധി

രാവിലെ കലകട്രേറ്റിൽ എത്തിയ രാഹുൽ ഗാന്ധിയെ ജില്ലാ കലക്ടർ സ്വീകരിച്ചു. തുടർന്ന് കലക്‌ട്രേറ്റിൽ ഒരുമണിക്കൂറോളം തന്‍റെ മണ്ഡലത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ജില്ലയിലെ കൊവിഡ് പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ജില്ലാ കലക്ടർ ഗോപാലകൃഷ്ണൻ, എംഎൽഎമാരായ എ പി അനിൽകുമാർ, പി ഉബൈദുള്ള, മറ്റു ജില്ലയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.