കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് പൊന്നാനി ലോകസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍ മുന്നേറുമ്പോള്‍, പ്രചരണം വ്യാപിപ്പിച്ച വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജനഹൃദയം കീഴടക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ പരപ്പനങ്ങാടി കെ ടി നഗറിൽ ആരംഭിച്ച പര്യടനം അമ്പലവട്ടത്ത് സമാപിച്ചു.
സ്ഥാനാർഥിയുടെ അനൗൺസ്മെന്‍റ് വാഹന ശബ്ദം കേട്ടതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഗ്രാമവീഥികളിൽ തടിച്ചു കൂടി. പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികൾ ആവേശത്തോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
മത്സ്യതൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ സ്ഥാനാർഥി സ്വീകരണ യോഗങ്ങളിൽ വിശദീകരിച്ചു. യുവത്വം തന്‍റെ കൂടെയാണെന്നും യുവമനസ്സില്‍ മാറ്റത്തിന്‍ റെപടയൊരുക്കം കാണാന്‍ കഴിയുന്നതായും എല്‍ഡിഎഫ് സ്ഥാനാർഥി പിവി അന്‍വര്‍ പറഞ്ഞു. വിദ്യാര്‍ഥികളുമായി സംവദിച്ചും സെല്‍ഫിയെടുത്തുമാണ് അദ്ദേഹം കലാലയങ്ങളില്‍ സമയം ചെലവഴിച്ചത്.