മലപ്പുറം: ജില്ലാ കലക്ടർ ജാഫർ മാലിക്കിനെതിരെ പി.വി.അൻവർ എം.എൽ.എയുടെ വക്കീൽ നോട്ടീസ്. റീബിൽഡ് നിലമ്പൂരിനെതിരെയും വ്യക്തിപരമായും ജില്ലാ കലക്ടർ നുണ പ്രചാരണം നടത്തിയെന്നാണ് എംഎൽഎയുടെ ആരോപണം. കലക്ടർ നടത്തിയ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എടക്കര ചെമ്പൻകൊല്ലിയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഭൂമി വാങ്ങിയതിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ വിജിലൻസിനെ സമീപിച്ചിരുന്നു.