മലപ്പുറം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാർ നടത്തുന്ന ഇടപെടലുകൾ പ്രാവർത്തികമാക്കാൻ ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പും ശ്രമിക്കുന്നില്ലെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. കവളപ്പാറ ദുരന്തത്തില്‍ സര്‍വതും നഷ്‌ടപ്പെട്ട 34 കുടുംബങ്ങള്‍ ഇപ്പോഴും പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. അതേസമയം വാസയോഗ്യമായ വീടുകളുള്ള മുണ്ടേരി ചളിക്കല്‍ കോളനിക്കാര്‍ക്കായി മലച്ചിയില്‍ കലക്‌ടറുടെ നേതൃത്വത്തില്‍ മൂപ്പത്തിനാല് വീടുകളുടെ നിർമാണം നടന്നുവരികയാണ്.
തഹസില്‍ദാരുടെ അക്കൗണ്ടില്‍ പണമെത്തിയിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയവർക്ക് നാളിതുവരെ പണം നൽകിയിട്ടില്ല. കവളപ്പാറയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ടും കലക്‌ടര്‍ അതിന് തയ്യാറായില്ലെന്ന് അൻവർ ആരോപിച്ചു.