ETV Bharat / state

'മുഖ്യമന്ത്രി കള്ളം പറയുന്നു' ; വഫഖ് ബോര്‍ഡ് നിയമനവിഷയത്തില്‍ കെ.പി.എ മജീദ് - വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്

റമദാന്‍ മാസം കഴിഞ്ഞാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങളെന്ന് കെ.പി.എ മജീദ് എംഎല്‍എ

PSC appalment in Wafaq Board  KPA Majeed PSC appalment in Wafaq Board  വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്  മുഖ്യമന്ത്രി കള്ളം പറയുന്നതായി കെ.പി.എ മജീദ്
വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്; മുഖ്യമന്ത്രി കള്ളം പറയുന്നതായി കെ.പി.എ മജീദ്
author img

By

Published : Apr 21, 2022, 10:34 PM IST

മലപ്പുറം : വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത മതസംഘടനാ നേതാക്കളുടെ യോഗത്തില്‍ പുതിയ ഉറപ്പൊന്നും നല്‍കാത്ത മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന പ്രതികരണങ്ങളാണ് നടത്തിയതെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ മജീദ്. പച്ചക്കളം പറഞ്ഞ മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

റമദാന്‍ മാസം കഴിഞ്ഞാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് രൂപം നല്‍കും. ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത് വരെ ആരും എതിര്‍പ്പ് അറിയിച്ചില്ലെന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് തീര്‍ത്തും അവാസ്തവമാണ്. മതനേതാക്കളെയെല്ലാം വിളിച്ചുകൂട്ടി ഇത്തരത്തില്‍ നുണ പറയാന്‍ എങ്ങനെ മുഖ്യമന്ത്രിക്ക് കഴിയുന്നുവെന്നും അദ്ദേഹം ചോദിച്ചു.

വഫഖ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക്; മുഖ്യമന്ത്രി കള്ളം പറയുന്നതായി കെ.പി.എ മജീദ്

ഈ വിഷയത്തില്‍ 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും ഒന്നിച്ച് ഗവര്‍ണറെ പോയി കണ്ടിരുന്നു. മാത്രമല്ല സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. നിയമസഭയ്ക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭ രേഖയിലുള്ളതാണ്.

സഭയിലെ നടപടി എണ്ണിപ്പറഞ്ഞ് കെപിഎ മജീദ് : ഈ നിയമം അവതരിപ്പിക്കുന്ന സമയത്ത് ക്രമപ്രശ്‌നം ഉന്നയിക്കുന്നത് എന്‍. ഷംസുദ്ദീന്‍ എംഎല്‍.എയാണ്. ഇത് ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം വാദിച്ചു. ഈ ബില്ല് ഇവിടെ അവതരിപ്പിക്കാന്‍ കഴിയില്ല ഇത് നിരാകരിക്കണമന്ന് താനും കുറിക്കോളി മൊയ്തീനും സഭയില്‍ ആവശ്യപ്പെട്ടു. ഈ നിയമം സബ്‌ജക്ട് കമ്മിറ്റിക്ക് വിടുന്നതിന് പകരം പൊതുജനാഭിപ്രായത്തിന് വിടണമെന്ന് നജീബ് കാന്തപുരം എംഎല്‍എയും പറഞ്ഞു.

Also Read: വഖഫ് ബോർഡ് നിയമനം : സർക്കാർ തീരുമാനത്തിനെതിരെ ഒറ്റക്കെട്ടായി മത സംഘടനകൾ

സബ്ജക്ട് കമ്മിറ്റിയില്‍ പി ഉബൈദുല്ല എംഎല്‍എ എതിര്‍പ്പ് രേഖപ്പെടുത്തി. കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, അഡ്വ യു.എ ലത്തീഫ്, കെ.ബാബു തുടങ്ങിയവരും നിയസമഭയില്‍ ശക്തമായ ഭാഷയില്‍ ഇതിനെതിരെ സംസാരിച്ചു. ഭരണഘടനപരമായി നിലനില്‍ക്കുന്നതല്ലെന്നും പി.എസ്.സിക്ക് വിട്ടാലുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും ചൂണ്ടിക്കാട്ടി പി.കെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചു.

മുഖ്യമന്ത്രി കള്ളം പറയുന്നു : ഇതെല്ലാം നിയസമഭാ രേഖയാണെന്നിരിക്കെ മത നേതാക്കളുടെ യോഗത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് എന്തിനായിരുന്നെന്ന് വ്യക്തമാക്കണം. വഖഫ് ബോര്‍ഡ് തീരുമാനമാണിതെന്നും മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറയുന്ന ദിവസത്തെ മിനുട്ട്സ് രേഖയില്‍ അങ്ങനെ ഒരു തീരുമാനവുമില്ല. നിയമസഭയില്‍ വഖഫ് മന്ത്രി പറഞ്ഞത് ഈ നിയമം നടപ്പിലാക്കും എന്നുതന്നെയാണ്.

മന്ത്രി പറഞ്ഞതില്‍ എന്തെങ്കിലും തിരുത്ത് ഉണ്ടെങ്കില്‍ മുഖ്യമന്ത്രി അവിടെവച്ചുതന്നെ പറയേണ്ടതാണ്. പാസാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിംലീഗ് ആവശ്യപ്പെടുന്നത്. മതസംഘനാ യോഗത്തില്‍ നേരത്തെ നല്‍കിയ ഉറപ്പിന് അപ്പുറത്തേക്ക് പുതിയ ഒന്നും നല്‍കാന്‍ മുഖ്യമന്ത്രിക്കായിട്ടില്ല.

മത സംഘടന നേതാക്കളെയും പൊതുസമൂഹത്തേയും പച്ചക്കള്ളം പറഞ്ഞുപറ്റിക്കുന്ന മുഖ്യമന്ത്രി മാപ്പ് പറയണം. യോഗത്തില്‍ ങ്കെടുത്ത എല്ലാ മത സംഘടനകളും സര്‍ക്കാര്‍ നിലപാടിനെ ശക്തമായി വിമര്‍ശിച്ചതാണ്. ആശങ്കകളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന പഴയ മറുപടി തന്നെയാണ് ഇന്നും സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.