ETV Bharat / state

ഉള്ളി വില വര്‍ധനക്കെതിരെ വ്യത്യസ്‌ത പ്രതിഷേധവുമായി പാചക തൊഴിലാളികൾ

author img

By

Published : Dec 13, 2019, 1:09 PM IST

Updated : Dec 13, 2019, 2:42 PM IST

ഉള്ളിയില്ലാതെ ചിക്കൻ കറിയും നെയ്‌ച്ചോറും വച്ച് കേരള കുക്കിങ് വർക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

onion price hike  protest against onion price hike  onion price  protest in malappuram  cooking workers association  ഉള്ളി വില  പാചക തൊഴിലാളികൾ  കേരള കുക്കിങ് വർക്കേഴ്‌സ് യൂണിയൻ  ഉള്ളി  സവാള വില
ഉള്ളി

മലപ്പുറം: ഉള്ളിയുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വ്യത്യസ്‌ത പ്രതിഷേധ സമരവുമായി പാചക തൊഴിലാളികൾ രംഗത്ത്. മലപ്പുറം കലക്‌ട്രേറ്റിന് മുന്നിലാണ് ഉള്ളിയില്ലാതെ ചിക്കൻ കറിയും നെയ്‌ച്ചോറും വച്ച് കേരള കുക്കിങ് വർക്കേഴ്‌സ് യൂണിയൻ പ്രതിഷേധിച്ചത്. ഒട്ടുമിക്ക വിഭവങ്ങളിലും അവിഭാജ്യ ഘടകമായ ഉള്ളിയുടെ വില വര്‍ധനവ് പാചക തൊഴിലാളികളെ ഏറെ ബാധിച്ചിട്ടുണ്ട്. ഉള്ളിയില്ലാതെയും പാചകം ചെയ്യാമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിന് കൂടിയാണ് ഇവര്‍ ഇത്തരമൊരു പ്രതിഷേധ പരിപാടി നടത്തിയത്. കലക്ടറേറ്റിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു പാചകം. തുടര്‍ന്ന് സമരപ്പന്തലില്‍ തയാറാക്കിയ ഭക്ഷണം നാട്ടുകാര്‍ക്ക് വിതരണം ചെയ്‌തു.

Intro:ഉള്ളി ,അരി എന്നിവ ക്രമാതീതമായി വില വർധിച്ച സാഹചര്യത്തിലാണ് വ്യത്യസ്ത സമരവുമായി പാചക തൊഴിലാളികൾ രംഗത്തെത്തിയത്. മലപ്പുറം കലക്ടറേറ്റ് മുന്നിലാണ് ഉള്ളി ഇല്ലാതെ ചിക്കൻ കടായിയും നെയ്ച്ചോറും വെച്ച് പൊതുജനങ്ങൾക്ക് നൽകിയത്..

Body:നിത്യ ജീവിതത്തിൽ ഏറെ ഉപയോഗമുള്ള വലിയ ഉള്ളിയുടെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് വേറിട്ട സമരവുമായി കേരള കുക്കിംഗ് വർക്കേഴ്സ് യൂണിയൻ രംഗത്തെത്തിയത്. വിവാഹസൽക്കാരം മറ്റു ചടങ്ങുകളിലും എന്നിവയിൽ വിഭവങ്ങൾ ഒരുക്കാൻ പുള്ളി ആവശ്യമായിരുന്നു എന്ന് സാധാരണക്കാരന് ഇതിൻറെ വില വില താങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് രണ്ടുമാസമായി ഉള്ളി വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത് ഇതിനെ തുടർന്നാണ് ഒഴിവാക്കിക്കൊണ്ടുള്ള പല വിഭവങ്ങളും ഇവർ ഒരുക്കുന്നത്. പുള്ളി ഇല്ലാതെ പാചകം ആകാമെന്ന് പൊതുജനങ്ങൾക്ക് അറിയിക്കുന്നതാണ് ഇത്തരമൊരു പരിപാടി നടത്തിയത്

ബൈറ്റ്

കലക്ടറേറ്റിനു മുന്നിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു പാചകം. തുടർന്ന് യാത്രക്കാർക്കും സമരപ്പന്തലിലെത്തി ഏവർക്കും ഭക്ഷണം നൽകി. കഴിക്കാൻ എത്തിയവർക്കു നല്ല അഭിപ്രായമായിരുന്നു...

Conclusion:ഇ ടി വി ഭാരത് മലപ്പുറം...
Last Updated : Dec 13, 2019, 2:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.