മലപ്പുറം: വാളയാര്‍ കേസ് പൊലീസ് അട്ടിമറിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുനിസിപൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതിഷേധയോഗം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം വി.എസ് ജോയ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് മുനിസിപൽ കമ്മിറ്റി പ്രസിഡന്‍റ് ഷാജഹാൻ പായംമ്പാടം അധ്യക്ഷത വഹിച്ചു. അബ്‌ദുൾ സലാം പാറക്കൽ, എ.പി അർജുൻ, ഷിബു പുത്തംവീട്ടിൽ, ഫൈസൽ കരുവാത്ത്, ദീപൻ കൈതക്കൽ എന്നിവർ നേതൃത്വം നൽകി.