മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലമ്പൂരില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. രാഷ്ട്രീയ, മത, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റാലി. വൈകിട്ട് 4.30 ഓടെ നഗരസഭയുടെയും, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവർ പ്രകടനമായി നിലമ്പൂരിലേക്ക് നീങ്ങി. മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് റാലിക്ക് അഭിവാദ്യമർപ്പിച്ചു.
നിലമ്പൂർ എം.എൽ.എ പി.വി അൻവർ, കെ.പി.സി.സി.അംഗം ആര്യാടൻ ഷൗക്കത്ത്, വി.എസ് ജോയി, എൻ വേലുക്കുട്ടി , പി.വി ഹംസ, പി.എം ബഷീർ, ഇസ്മായിൽ എരഞ്ഞിക്കൽ, എം.കെ ബാലകൃഷ്ണൻ, പാലോളി മെഹബൂബ്, ഷെറി ജോർജ്, ഫാദർ ജോൺസൺ തേക്കനാടി, അലി ഫൈസി, അബ്ദുറഹിമാൻ ദാരിമി, മുജീബ് ദേവശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, രാജ്യത്തെ പൗരൻമാരെ രണ്ടായി തിരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് റാലി.