മലപ്പുറം: കക്കോവ് തൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ വിഗ്രഹത്തില്‍നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം ചാര്‍ത്തി മുങ്ങിയ പൂജാരി അറസ്റ്റില്‍. തിരുവനന്തപുരം കിഴക്കൂക്കര അശ്വതീഭവനിൽ സനീഷാണ് തിരുവനന്തപുരം ആറ്റിപ്രയിൽ വച്ച് പിടിയിലായത്. വാഴക്കാട് എസ്ഐ ഖമറുസ്സമാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ഒരു പവന്‍ സ്വര്‍ണമാലയും ഒരുഗ്രാം തൂക്കമുള്ള സ്വര്‍ണ പൊട്ടും എടുത്ത് പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. നാട്ടിലേക്കുപോയ ഇയാള്‍ മടങ്ങിവരാത്തതില്‍ സംശയം തോന്നി ക്ഷേത്രഭാരവാഹികള്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് അറിയുന്നത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.