ETV Bharat / state

പട്ടാപകല്‍ കടുവ ആടിനെ കൊന്നു; ഭീതിയോടെ നാട്ടുകാര്‍

കടുവയുടെ സാന്നിധ്യം വ്യക്തമായിട്ടും വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തം

Chaliyar panchayath  Presence of tiger  Presence of tiger in Chaliyar panchayath  കടുവ ആടിനെ കൊന്നു  ഭീതിയോടെ നാട്ടുകാര്‍  ആടിനെ കടുവ കടിച്ചു കൊന്നു
പട്ടാപകല്‍ കടുവ ആടിനെ കൊന്നു; ഭീതിയോടെ നാട്ടുകാര്‍
author img

By

Published : Oct 30, 2020, 10:01 PM IST

Updated : Oct 30, 2020, 10:21 PM IST

മലപ്പുറം: അളക്കൽ വിജയപുരത്ത് അനൂപിന്‍റെ ആടിനെ കടുവ കടിച്ചു കൊന്നു. ഭാര്യ പ്രീതി ആടിനെ മേയ്ക്കുന്നതിനിടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കടുവയെ കണ്ടതും പ്രീതി ബഹളം വച്ചു. ഇതോടെ പ്രീതിയെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപെട്ടു. ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതോടെ കടുവ കാട്ടിലേക്ക് കയറി. കഴിഞ്ഞ ദിവസം ബേബി എന്നയാളുടെ രണ്ട് ആടുകളെ കടവ ആക്രമിച്ച് കൊന്നിരുന്നു.

പട്ടാപകല്‍ കടുവ ആടിനെ കൊന്നു; ഭീതിയോടെ നാട്ടുകാര്‍

അതേസമയം കടുവയുടെ സാന്നിധ്യം വ്യക്തമായിട്ടും വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. കടുവ ആടിനെ കൊന്നതായി വനം വകുപ്പിനെ അറിയിച്ചെങ്കിലും ശനിയാഴ്ച വരാമെന്നാണ് ഉദ്യേഗസ്ഥര്‍ നല്‍കിയ മറുപടിയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കടുവയെ എത്രയും പെട്ടന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെയും ശല്യം രൂക്ഷമാണ്.

Last Updated : Oct 30, 2020, 10:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.