ETV Bharat / state

പൊന്നാനിയില്‍ ഹൗറ മോഡല്‍ തൂക്കുപാലം; പൊന്നാനി കടല്‍പ്പാലത്തിന് കിഫ്ബി അംഗീകാരം

ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാധ്യതകൾ കൂടിയുള്ള പദ്ധതിയാണിത്

ponnani  malappuram  hanging bridge  houra bridge in ponnani  പൊന്നാനി  മലപ്പുറം  തൂക്കുപാലം  പൊന്നാനിയില്‍ ഹൗറ മോഡല്‍ തൂക്കുപാലം
പൊന്നാനിയില്‍ വരുന്നു ഹൗറ മോഡല്‍ തൂക്കുപാലം; പൊന്നാനി കടല്‍പ്പാലത്തിന് കിഫ്ബി അംഗീകാരം
author img

By

Published : Oct 15, 2020, 11:30 AM IST

മലപ്പുറം: പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം-കാസര്‍കോട് തീരദേശ ഇടനാഴിയുടെ ഭാഗമായി നിര്‍മിക്കുന്ന പാലത്തിന് 289 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഭാരതപ്പുഴ അറബിക്കടലില്‍ ചേരുന്ന പൊന്നാനി അഴിമുഖത്തിനു കുറുകെയാണ് ഒരു കിലോമീറ്ററോളം നീളം വരുന്ന കടല്‍പ്പാലം നിര്‍മിക്കുന്നത്. ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാധ്യതകൾ കൂടിയുള്ള പദ്ധതിയാണിത്.

പൊന്നാനിയില്‍ വരുന്നു ഹൗറ മോഡല്‍ തൂക്കുപാലം; പൊന്നാനി കടല്‍പ്പാലത്തിന് കിഫ്ബി അംഗീകാരം

ഭാരതപ്പുഴയോരത്തുകൂടി വരുന്ന കര്‍മ്മ പുഴയോരപാത കനോലി കനാലിന് കുറുകെയുള്ള പാലം കയറി ഹാര്‍ബര്‍ വഴി ഈ പാലത്തിലേക്ക് കയറാനാകും. ഇവിടെയുള്ള ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് നീക്കം. തൂക്കുപാലത്തില്‍ കടലിനോട് അഭിമുഖമായി വീതിയില്‍ വാക്‌വേയും ഉണ്ടാകും. സഞ്ചാരികള്‍ക്ക് ഇരിക്കാനും സൂര്യാസ്‌തമയം ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് നിര്‍ദിഷ്‌ട പാലം നിർമിക്കുക. ബിയ്യം കായല്‍, ഭാരതപ്പുഴ, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, ഇന്‍ഡോര്‍ സ്റ്റേഡിയം ആന്‍ഡ് ചില്‍ഡ്രന്‍സ് സ്പോര്‍ട്‌സ് പാര്‍ക്ക്, കര്‍മ്മ പുഴയോരപാത, കനോലി ബ്രിഡ്‌ജ്, പൊന്നാനി ഹാര്‍ബര്‍, പൊന്നാനി അഴിമുഖം, പടിഞ്ഞാറെക്കര പാര്‍ക്ക്, പടിഞ്ഞാറെക്കര ബീച്ച് എന്നിവയെ കോര്‍ത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിള്‍ എന്ന പദ്ധതിയുടെ പൂര്‍ത്തീകരണവും ഇതിലൂടെ സാധ്യമാവുന്നു. നിലവിലെ തലപ്പാടി-ഇടപ്പള്ളി എൻഎച്ച് 66ലെ ഭാഗങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് അന്തര്‍ദേശീയ നിലവാരത്തില്‍ 6.5 കിലോമീറ്റര്‍ വരുന്ന സൈക്കിള്‍ ട്രാക്കോടുകൂടി നിര്‍മ്മിക്കുന്നതുമായ കോസ്റ്റല്‍ കോറിഡോറിലെ നാഴികക്കല്ലാവും പൊന്നാനി ഹൗറ മോഡല്‍ തൂക്കുപാലം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.