മലപ്പുറം: നിലമ്പൂർ മേഖലയിൽ കരിമ്പുഴയുടെ കരുളായി ഒഴലക്കൽ കടവിൽ നിന്നും ടാറ്റാ സുമോയിൽ കടത്താൻ ശ്രമിച്ച പുഴ മണൽ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 8.00 മണിയോടെ പൂക്കോട്ടും പാടം എസ്.ഐ ഒ കെ വേണുവും സംഘവുമാണ് മണൽ പിടികൂടിയത്. ടാറ്റാ സുമോയുടെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ALSO READ: അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിനായി കൂടുതല്‍ ഇടപെടല്‍ നടത്തും: എ.രാജ
ലോക്ക് ഡൗണിൽ പൊലീസിന്‍റെ അമിത ജോലി ഭാരം മുതലെടുത്താണ് മണൽ കടത്തുമാഫിയ സജീവമാകുന്നത്. കരുളായി കരിമ്പുഴയിലെ വിവിധ കടവുകളിൽ നിന്നായി 14 വാഹനങ്ങളാണ് ഈ വർഷം ഇതുവരെ പൊലീസ് പിടിച്ചെടുത്തത്. ഓടിപ്പോയ ഡ്രൈവർക്കായി അന്വേഷണം ആരംഭിച്ചു. സി.പി.ഒമാരായ എൻ.മനുദാസ്, ടി.നിബിൻദാസ്, അൻസാർ.എ.പി എന്നിവരും സംഘത്തിലുണ്ടായിരുന്നു.