ETV Bharat / state

അശ്ലീല വീഡിയോ പ്രചരിപ്പിച്ച് ഭീഷണി; മലപ്പുറത്ത് രണ്ട് കേസ്‌ രജിസ്റ്റര്‍ ചെയ്‌തു

മലപ്പുറം സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഫേസ്‌ബുക്ക് സന്ദേശങ്ങള്‍ വരുന്നതെന്ന്‌ കണ്ടെത്തി

ഫേസ്‌ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് ഭീഷണി  pornographic video via facebook  ഫേസ്‌ബുക്ക് വഴി അശ്ലീല വീഡിയോ  പണം തട്ടുന്ന സംഘം  police registers case  pornographic video
ഫേസ്‌ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് ഭീഷണി; മലപ്പുറത്ത് രണ്ട് കേസ്‌ രജിസ്റ്റര്‍ ചെയ്‌തു
author img

By

Published : Dec 20, 2020, 4:36 PM IST

മലപ്പുറം: ഫേസ്‌ബുക്ക് വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. ഫേസ്‌ബുക്ക് മെസഞ്ചറില്‍ വീഡിയോ കോള്‍ ചെയ്‌ത്‌ നഗ്നത പ്രദര്‍ശിപ്പിച്ച് കോള്‍ റെക്കോഡ്‌ ചെയ്‌ത്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇവരുടെ പതിവ്‌. ഇത്‌ സംബന്ധിച്ച് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. മലപ്പുറം സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ ഉത്തർപ്രദേശിൽ നിന്നാണ് സന്ദേശങ്ങൾ വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആദ്യം ഒരു സ്‌ത്രീയുടെ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ നിന്നും റിക്വസ്റ്റ് വരും. അത് അക്‌സപ്റ്റ് ചെയ്യുന്ന പക്ഷം അൽപം നേരം ചാറ്റിങ്‌. പിന്നെ വീഡിയോ കോള്‍ ചെയ്യും. കോള്‍ എടുക്കുന്നതോടെ വിളിച്ച സ്ത്രീ അവരുടെ നഗ്നത പ്രദർശിപ്പിക്കും. ഒപ്പം കോൾ റെക്കോഡ് ചെയ്യും. പിന്നീട്‌ ഇത് ഉപയോഗിച്ച് അവര്‍ പണം ആവശ്യപ്പെടും. ആദ്യം ചെറിയ തുക ആവശ്യപ്പെടും. പിന്നീട് കൂടുതല്‍ പണം ചോദിച്ച് ഭീഷണിപ്പെടുത്തും.

5,000 മുതൽ 15,000 രൂപവരെ പലരോടും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പണം കൊടുക്കാത്തവരുടെ സൂഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫേസ്ബുക്കിലൂടെ ഇവർ വീഡിയോ എഡിറ്റ് ചെയ്‌ത്‌ അയച്ച് കൊടുക്കും. പലരും മാനഹാനി ഭയന്ന് പുറത്ത് പറയാൻ മടിക്കുന്നതാണ് ഇത്തരം സംഘങ്ങൾ മുതലെടുക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.