മലപ്പുറം: എരുമമുണ്ടയില്‍ കോഴി മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പൂങ്ങോട് സ്വദേശികളായ സെയ്തലവിക്കുട്ടി, അനീഷ് എന്നിവരെയാണ് പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാക്കളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ശനിയാഴ്ച പുലര്‍ച്ചെ എരുമമുണ്ടയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിക്ഷേപിക്കാൻ മാലിന്യവുമായി എത്തിയപ്പോഴാണ് ഇവർ പൊലീസ് പിടിയിലാകുന്നത്. മാലിന്യം നിക്ഷേപിക്കുന്ന കുന്നിന്‍മുകളില്‍ നിന്നുള്ള നീരൊഴുക്ക് കാരണം തങ്ങളുടെ കുടിവെള്ള സ്രോതസുകള്‍ മലിനമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു.