ETV Bharat / state

അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ പ്രതിപക്ഷ ശ്രമം: മുഖ്യമന്ത്രി

കേരളത്തിലെ ധാരണയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി  പ്രതിപക്ഷം  മുഖ്യമന്ത്രി  പിണറായി വിജയൻ  മഞ്ചേരി  pinarayi vijayan  chief minister  pinarayi vijayan  udf  bjp  യുഡിഎഫ്  ബിജെപി
അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി
author img

By

Published : Mar 18, 2021, 2:41 PM IST

മലപ്പുറം: പ്രതിപക്ഷത്തിനെതിരെ വീണ്ടും ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാമൂഹിക നീതിയിൽ അധിഷ്ടിതമായ വികസനമാണ് സർക്കാർ നടപ്പാക്കുന്നതെന്നും എല്ലാ വിഭാഗവും വികസനത്തിന്‍റെ സ്വാദറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ചേരിയിലെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അനാവശ്യ കോലാഹലങ്ങൾ ഉയർത്തി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡ് പ്രതിരോധം കാര്യക്ഷമമായെന്നും ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിൽ ആണെന്നും ആരോഗ്യ സംവിധാനത്തിന്‍റെ മേന്മ റിസർവ് ബാങ്കിന്‍റെ വാർഷിക റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം എവിടെയാണ് വികസനമെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം തന്നെ നിരാശയാണ് കാണിക്കുന്നതെന്നും പ്രതിപക്ഷം കടുത്ത നിരാശയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനം ജനങ്ങൾക്ക് ബോധ്യപെട്ടിട്ടുണ്ട്. സാമൂഹ്യനീതിയിൽ അധിഷ്‌ഠിതമായ വികസനമാണ് നടപ്പാക്കിയതെന്നും പക്ഷെ കേന്ദ്രമാണ് തരുന്നത് എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. കിഫ്‌ബി നല്ല രീതിയിൽ സംസ്ഥാനത്ത് ഫലിച്ചു. കേരളത്തിലെ ധാരണയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിനെ അട്ടിമറിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും കോൺഗ്രസ്- യുഡിഎഫ്-ബിജെപി ധാരണ ശക്തമാകുന്നുണ്ടെന്നും, ഇതിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ നുണക്കഥകൾ പ്രചരിപ്പിക്കുകയണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനുഭവത്തിൽ നിന്ന് പാഠം പഠിക്കുന്നവരല്ല കോണ്‍ഗ്രസും ബിജെപിയുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.