മലപ്പുറം : പെട്രോളുമായി പോവുകയായിരുന്ന ടാങ്കർ ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് താനൂർ ജംഗ്ഷനിൽ അപകടം. ടാങ്കറിൽ നിന്നും പെട്രോൾ റോഡിലേക്ക് ഒഴുകി. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചത്.
സമീപത്തെ വീടുകളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും കച്ചവട സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി.
Also Read: മഴപ്പെയ്‌ത്തിലും കുടിവെള്ളം കിട്ടാക്കനി ; അധികൃതരുടെ കനിവുകാത്ത് ചെമ്പകത്തൊഴുകുടി ഊര്
പൊലീസ്, അഗ്നിശമന സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ടാങ്കറിലെ ചോർച്ച അടച്ചതായും ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. പെട്രോൾ ഒലിച്ച ഭാഗങ്ങളില്‍ മണ്ണിട്ടു.